താമരശ്ശേരിയില്‍ ആധുനിക സജീകരണങ്ങളോടെ പൊതു ശ്മാശാനം നിർമ്മിക്കണം: കെ.എസ്.കെ.ടി.യു.
താമരശ്ശേരിയിൽ പട്ടികജാതി ജനവിഭാഗങ്ങൾ, കോളനികളിൽ താമസിക്കുന്നവർ, അഞ്ച് സെന്റ് ഭൂമിയില്‍ താഴെ തിങ്ങി പാർക്കുന്ന ഗ്രാമപഞ്ചായത്തിന് സ്വന്തമായി ശ്മശാനം ഭൂമി ഉണ്ടായിട്ടും മറ്റു തദ്ദേശഭരണകൂട ശ്മാശാനത്തെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് കെ.എസ്.കെ.ടി.യു. താമരശ്ശേരി സൗത്ത് മേഖലാ സമ്മേളനം ഗ്രാമ പഞ്ചായത്തിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താമരശ്ശേരിയിൽ ആധുനിക രീതിയിൽ പൊതു ശ്മശാനം നിർമ്മിക്കണമെന്നും സമ്മേളനം ആവിശ്യപ്പെട്ടു.
സമ്മേളനം കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡണ്ട് ആർ.പി. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. ഏരിയാ കമ്മറ്റി മെമ്പർമാരായ സി.കെ. വേണുഗോപാലൻ, ഏ.പി.സജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
വി.പി.ഗോപി (പ്രസിഡണ്ട്),സന്ദീവ് മാടത്തിൽ (സെക്രട്ടറി), കെ.സി. ശാന്ത (വൈസ്പ്രസിഡണ്ട്), സി.കെ.നിഷാദ്
(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.