About

News Now

കെട്ടിടത്തിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന സ്ലാബ് തകർന്ന് രണ്ടു പേർ മരിച്ചു

കോഴിക്കോട്: ചേവായൂർ പൊറ്റമ്മലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന സ്ലാബ് തകർന്ന് രണ്ടു പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ കാർത്തിക് (22), സലീം എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് അപകടത്തിൽ പെട്ടത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന സ്ലാബാണ് തകർന്നത്. ക്രെയിനിൽ കൊണ്ടു വന്ന സ്ലാബ് സ്ഥലത്ത് സ്ഥാപിക്കുന്നതിനിടയിലായിരുന്നു അപകടം. പോലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ളവർ എത്തി സ്ലാബ് മുറിച്ച് ആളെ പുറത്തെടുക്കുകയായിരുന്നു.ജീവാനന്ദ്, ഗണേഷ്, തങ്കരാജ്, എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളു നില ഗുരുതരമാണെന്നാണ് വിവരം. ഒരാൾ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ മെഡിക്കൽ ആശുപത്രിയിലാണ്. തമിഴ്നാട് കമ്പനിക്കാണ് കെട്ടിടനിർമാണത്തിന്റെ ചുമതല. തിരുപ്പൂരിൽ നിന്ന് ഭീമും സ്ലാബും ഒക്കെ റെഡിമെയ്ഡ് ആയി ഉണ്ടാക്കി ലോറിയിൽ കൊണ്ടുവന്ന് ക്രെയിൻ ഉപയോഗിച്ച് ഫിറ്റ് ചെയ്യും. ഇതിന് സഹായിക്കുന്ന ജോലിക്കാരാണ് അപകടത്തിൽ പെട്ടത്. കെട്ടിടത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും പോലീസ്. Attachments area