ഞങ്ങൾക്കുമാകും കടലിന് മീതെ നടത്തം ഏപ്രിൽ 2 ന്
കോഴിക്കോട്
ഏപ്രിൽ 2 ലോക ഓട്ടിസദിനാചരണ ബോധവൽക്കരണത്തോടനുബന്ധിച്ച് നാഷണൽ ട്രസ്റ്റ് കോഴിക്കോട് എൽ.എൽ.സി യും ഡി.ടി.പി.സി., യുവജനക്ഷേമ ബോർഡ് യെസ് ക്ലബ്ബും സംയുകതമായി കോഴിക്കോട് പരിവാറും ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആസ്റ്റർ മിംസിൻ്റെയും ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി എൻ.എസ്.എസ് വിദ്യാർത്ഥികളുടെയും സഹകരണത്തോടെ നടത്തുന്ന ഞങ്ങൾക്കുമാകും കടലിന് മീതെ നടത്തം എപ്രിൽ 2 രാവിലെ 9 മണി മുതൽ 11 മണി വരെ ബേപ്പുർ കടപ്പുറത്ത് ഫ്ളോട്ടിങ്ങ് ബ്രിഡ്ജിലുടെ നടക്കും. നാഷണൽ ട്രസ്റ്റിൻ്റെ പരിധിയിൽ വരുന്ന ഓട്ടിസം സെറിബ്രൽ പാൾസി മെൻ്റൽ റിട്ടാർ ഡേഷൻ മൾട്ടിപ്പിൾ ഡി സെബിലിറ്റി അവസ്ഥയിലുള്ള ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നത്.
സാഹസിക സ്പോർട്ട് സ് ആയതിനാൽ വീൽചെയർ പെട്ടെന്ന് മറിയുന്നതിനാൽ അവർക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പങ്കെടുക്കാൻ സാധിക്കില്ലന്നും കൺവീനർ അറിയിച്ചു.