അമ്പായത്തോട് മിച്ചഭൂമിയിൽ പട്ടയം ലഭിക്കാൻ ബാക്കിയുളള കുടുബങ്ങൾക്കും പട്ടയവും വീടും നൽകണമെന്ന് കെഎസ്കെടിയു
താമരശേരി:
അമ്പായത്തോട് മിച്ചഭൂമിയിൽ പട്ടയം ലഭിക്കാൻ ബാക്കിയുളള കുടുബങ്ങൾക്കും പട്ടയവും വീടും നൽകണമെന്ന് കെഎസ്കെടിയു താമരശേരി ഏരിയാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ആർ.പി. ഭാസ്കരൻ,ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ബാലൻ, ജില്ലാ കമ്മിറ്റിയംഗം കെ.എം ഗണേഷൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എ.പി സജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി എ.പി സജിത്ത് (സെക്രട്ടറി),കെ.കെ.ഡി രാജൻ (പ്രസിഡന്റ്),സി.കെ. വേണുഗോപാലൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.