About

News Now

രജനികാന്തിൻ്റെ അണ്ണാത്തെയിലെ വാ സാമി ഗാനം ഹിറ്റാക്കി ആരാധകർ

 

രജനി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ അണ്ണാത്തെയിലെ വാസാമി ഗാനം ഹിറ്റ്. ഗാനം ഇറങ്ങി നാല് മണിക്കൂറുകൾ കണ്ടത് ഏഴ് ലക്ഷത്തോളം പേരാണ്. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ഈ ചിത്രത്തില്‍ രജനികാന്താണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിലെ പുതിയ ഗാനം.

മുകേഷ് മുഹമ്മദ്, തിരുമൂര്‍ത്തി, കീഴകരൈ സംസുതീൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അണ്ണാത്തെ എന്ന രജനി ചിത്രത്തിന്‍റെ ആദ്യ ഗാനം ആലപിച്ചത് എസ്.പി ബാലസുബ്രഹ്‍മണ്യമായിരുന്നു. സംഗീത സംവിധാനം  നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക് ആണ് അണ്ണാത്തെ എന്ന ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. രജനികാന്തിന് പുറമേ നയൻതാര, മീന, ഖുശ്‍ബു, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണ്ണാത്തെയിൽ അഭിനയിക്കുനത്.