രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്
ന്യൂഡൽഹി:
രാജ്യത്തെ പെട്രോൾ, ഡീസൽ വില ഇന്നും വർദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും ഡീസലിന് 101 രൂപ 46 പൈസയുമാണ് പുതുക്കിയ നിരക്ക്.
തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി നിരക്ക്. എറണാകുളത്ത് പെട്രോളിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത്.
സാധാരണക്കാരേ ഏറെ ബുദ്ധിമുട്ടിലാക്കിയാണ് രാജ്യത്ത് ദിനംപ്രധി എണ്ണകമ്പനികൾ ഇന്ധനവില വർദ്ധിപ്പിക്കുന്നത്.