About

News Now

ജാനകിക്കാട്‌ കൂട്ടബലാത്സംഗം: പതിനേഴുകാരി രണ്ട്‌ വർഷം മുമ്പും പീഡനത്തിനിരയായി

 


പെരുവണ്ണാമൂഴി: 

ജാനകിക്കാട്‌ കൂട്ടബലാത്സംഗത്തിനിരയായ കായക്കൊടിയിലെ പതിനേഴുകാരി രണ്ട്‌ വർഷം മുമ്പും പീഡനത്തിനിരയായതായി വെളിപ്പെടുത്തൽ.  പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടുത്ത ബന്ധു ഉൾപ്പെടെ രണ്ടുപേർക്കെതിരെ വീണ്ടും പോക്സോ കേസ് രജിസ്റ്റർചെയ്‌ത് പെരുവണ്ണാമൂഴി പൊലീസ് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ വർഷം ചെമ്പനോടയിലെ ഇല്ലിക്കൽ ഹൗസിങ്‌ കോളനിക്കടുത്ത വീട്ടിൽ ബന്ധുവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്‌തുവെന്നാണ്‌ കുട്ടി ചൊവ്വാഴ്‌ച പെരുവണ്ണാമൂഴി പൊലീസിൽ മൊഴി നൽകിയത്. പത്താംതരത്തിൽ പഠിക്കുമ്പോഴാണ്‌ പീഡനത്തിനിരയായത്. ചെമ്പനോടയിലുള്ള അമ്മവീട്ടിലേക്ക് പോകുന്ന വഴിയിൽ ബന്ധുവും സുഹൃത്തും ബലമായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴിയനുസരിച്ച് രജിസ്റ്റർചെയ്യുന്ന മൂന്നാമത്തെ കേസാണിത്.