About

News Now

പ്രേക്ഷകർ നെഞ്ചേറ്റി ദർശന... ഗാനം




പ്രണവ് മോഹന്‍ലാല്‍ നായകനായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിലെ ദർശന എന്ന ഗാനം സൂപ്പർ ഹിറ്റാക്കി പ്രേക്ഷകർ 

 തിങ്കളാഴ്ചയാണ് ഗാനം പുറത്തിറങ്ങിയത്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഗാനം മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. യൂട്യൂബ് ഹിറ്റ് ചാർട്ടിൽ ഗാനം ഒന്നാമതെത്തി കഴിഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ 40 ലക്ഷത്തിൽ അധികം പേരാണ് ഗാനം കണ്ടത്. ഇതിന് പിന്നാലെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ രംഗത്തെത്തി. 

ആദ്യ വിഡിയോ ഗാനം പുറത്തെത്തിയതോടെ പ്രണവ് മോഹന്‍ലാലിന് മികച്ച ബ്രേക്ക് നല്‍കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ആരാധകർ  പറയുന്നത്. സംഗീത സംവിധായകരായ ഹിഷാം അബ്ദുൽ വഹാബും ദർശന രാജേന്ദ്രനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അജു വർഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.