About

News Now

കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണു വീടിനു ഭീഷണി

 

കനത്ത മഴയില്‍ കിഴക്കോത്ത് വെള്ളിലാട്ടുപൊയില്‍ പി.ടി സജി കുമാറിന്റെ വീടിനടുത്ത് തകര്‍ന്നു വീണ മണ്‍തിട്ട ∆

താമരശേരി: 

കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണു വീടിനു ഭീഷണി. കിഴക്കോത്ത് പഞ്ചായത്ത് വെള്ളിലാട്ടുപൊയില്‍ പി.ടി സജി കുമാറിന്റെ വീടിനു സമീപത്തെ മണ്‍ തിട്ടയാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇടിഞ്ഞു വീണത്. രണ്ടു ദിവസം മുമ്പും വീടിനോട് ചേര്‍ന്ന പുറകുവശത്തെ മണ്ണും ഇടിഞ്ഞു വീണിരുന്നു. ഇരു ഭാഗത്തും മണ്ണിടിഞ്ഞു വീണതോടെ ഏതു സമയത്തും വീചടിനു അപകടം സംഭവിക്കുമെന്ന ആശങ്കയിലാണ് കുടുംബം.

 ഇന്ന് പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ താമരശേരി കാരാടി -നീലഞ്ചേരി -കെടവൂര്‍ റോഡ് സംരക്ഷണ ഭിത്തി തകര്‍ന്നത് പ്രദേശത്തേക്കുള്ള യാത്ര ദുഷ്‌കരമാക്കി.ഈ പ്രദേശങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി താമരശേരിയിലേക്കും തിരിച്ചും വിദ്യാര്‍ഥികളടക്കം ഉളളവര്‍ ആശ്രയിക്കുന്ന പ്രധാന റോഡാണ് ഇത്.ഏറെ പ്രധാനപ്പെട്ട പാതയിലെ റോഡിന്റെ സംരക്ഷണ ഭിത്തി പുനർനിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വയലോരം റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കനത്ത മഴയില്‍ താമരശേരി കാരാടി -നീലഞ്ചേരി -കെടവൂര്‍ റോഡ് സംരക്ഷണ ഭിത്തി തകര്‍ന്ന നിലയിൽ