About

News Now

ഒളിമ്പ്യൻ നോഹ നിർമൽ ടോമിനേയും അപർണ റോയിയേയും  ആദരിച്ചു.

 

കോഴിക്കോട് :

ജില്ലാ അത് ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒളിമ്പ്യൻ നോഹ നിർമൽ ടോമിനെയും ദേശീയ അത് ലറ്റിക് മീറ്റിലെ സ്വർണ്ണ മെഡൽ ജേതാവ് അപർണ്ണ റോയ്, പരിശീലകരായ ജോർജ് പി ജോസഫ്, ജോസ് സെബാസ്റ്റ്യൻ എന്നിവരെയും ആദരിച്ചു.
വി.കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ അത് ലറ്റിക് അസോസിയേഷൻ പ്രസിഡന്റ്‌ മെഹ്‌റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. കെ.ജെ മത്തായി, ടി.എം അബ്ദുറഹിമാൻ, സി. ശശിധരൻ, ഇ. കോയ, എ.കെ. മുഹമ്മദ്‌ അഷ്‌റഫ്‌, ബൈജു, സി.ടി ഇൽയാസ്, പി. ഷഫീഖ്, അനീസ് മടവൂർ, നസീർ, ടി. എച്ച് മജീദ് എന്നിവർ സംസാരിച്ചു. ജില്ലാ അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ. എം, ജോസഫ് സ്വാഗതവും വി.കെ. സാബിറ നന്ദിയും പറഞ്ഞു.