ജനകീയ ശുചീകരണം നടത്തി
ചളിക്കോട്:
എളേറ്റിൽ നോർത്ത് എ എം എൽ പി സ്കൂളിൽ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനകൾ, വിവിധ ക്ലബ്ബ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ,പി ടി എ, മദർ പിടിഎ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ജനകീയ ശുചീകരണ പ്രവർത്തന ഉദ്ഘാടനം വാർഡ് മെമ്പർ കെ പി വിനോദ് കുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സഫിയ ടി.പി, പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഗഫൂർ, അജയൻ, പി.മുജീബുറഹ്മാൻ,സി.പി, ഹാരിസ് കെെ.കെ, ഷമീൽ മാസ്റ്റർ, സിന്ധു ടീച്ചർ, ബൽരാജ് സി.പി നേതൃത്വം നൽകി.