സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
കൂടരഞ്ഞി:
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കുടരഞ്ഞി കൂമ്പാറ മാങ്കുന്ന് കോളനിയിൽ താമസിക്കുന്ന ജയകൃഷ്ണൻ്റെയും സിമിലിയുടെയും മകൻ ജയേഷ് (22)ആണ് മരണപ്പെട്ടത്.
കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്ക് വരുകഴിയിരുന്ന ആക്റ്റീവ സ്കൂട്ടർ ആണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം 6:45 ന് അനക്കല്ലുംപ്പാറയിലാണ് അപകടം ഉണ്ടായത്. സ്കൂട്ടർ ഓടിച്ച വ്യക്തി പരിക്കുകളോടെ അശുപത്രിയിൽ ചികിത്സയിലാണ്.
ജയേഷിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.