About

News Now

ഷോപ്പിംഗ് മാളുകളിലെ അനധികൃതമായി പാർക്കിങ് ഫീസിനെതിരെ കോഴിക്കോട് നഗരസഭ

 


കോഴിക്കോട്

അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കുന്ന ഷോപ്പിംഗ് മാളുകള്‍ക്കെതിരെ കോഴിക്കോട് നഗരസഭ നടപടി തുടങ്ങി. നിയമം അനുസരിച്ച് പാര്‍ക്കിംഗിന് പണം ഈടാക്കാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി സെക്രട്ടറി വി. അച്യുതന്‍ മാളുടമകള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. നടപടി തുടങ്ങിയതിന്‍റെ വിശദാംശങ്ങള്‍ ഡെപ്യൂട്ടി സെക്രട്ടറി കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്തു. മാളുകളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ ഒരാഴ്ചക്കം തുടർനടപടി എടുക്കാനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍റെ തീരുമാനം.