About

News Now

സംസ്ഥാത്തെ തിയറ്ററുകളിൽ ബു​ധനാ​ഴ്ച മുതൽ പ്രദർശനം:ര​ണ്ടു ഡോ​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചവർക്ക് പ്രവേശനം

 


തി​രു​വ​ന​ന്ത​പു​രം: 

ആ​റു​ മാ​സ​ത്തെ ഇ​ട​വേ​ളയ്ക്ക് ശേഷം സം​സ്ഥാ​ന​ത്തെ തി​യെ​റ്റ​റു​ക​ള്‍ ഇ​ന്ന് തു​റ​ക്കും. ​ ബു​ധനാ​ഴ്ച മു​ത​ലാണ് പ്ര​ദ​ർ​ശ​നം തുടങ്ങു​ക.

ര​ണ്ടു ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കു മാ​ത്ര​മാ​കും പ്ര​വേ​ശ​നം. ​ ജ​യിം​സ് ബോ​ണ്ട് ചി​ത്രം നോ ​ടൈം ടു ​ഡൈ, വെ​നം 2 എ​ന്നി​വ​യാ​കും ആ​ദ്യ ദി​ന​മാ​യ ബു​ധ​നാ​ഴ്ച പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ന​വം​ബ​ർ 12ന് ​ദു​ൽ​ഖ‌​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന കു​റു​പ്പ് റി​ലീ​സ് ചെ​യ്യും. കോവിഡ് വ്യാപനത്തിൽ പലയിടങ്ങളിലും വലിയ കുറവില്ലാത്ത സാഹചര്യത്തിലാണ് തിയറ്ററുകൾ തുറക്കുന്നതിൽ അശങ്ക പുലർത്തുന്നവരുമുണ്ട്.

സ​ര്‍​ക്കാ​രി​നോ​ട് കൂ​ടു​ത​ല്‍ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടി​രിക്കുകയാണ് കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന തി​യെറ്റ​ര്‍ ഉ​ട​മ​ക​ളു​ടെ യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സം സി​നി​മ മ​ന്ത്രി​യു​മാ​യി തി​യെറ്റ​ർ ഉ​ട​മ​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ൽ തി​യെറ്റ​റു​ക​ള്‍ പൂ​ട്ടി​ക്കി​ട​ന്ന സ​മ​യ​ത്തെ കെ​ട്ടി​ട നി​കു​തി, വി​നോ​ദ നി​കു​തി എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.