ഉത്രവധം: ഭർത്താവ് സൂരജിന് ഇരട്ടജീവപര്യന്തം ശിക്ഷ
കൊല്ലം:
പ്രമാദമായ അഞ്ചല്‍ ഏറത്തെ ഉത്ര (25)യെ മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസില്‍ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ഈ കേസെന്ന് കോടതി നിരീക്ഷിരുന്നു. വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരംകോട് ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ തിങ്കളാഴ്ച വിധിച്ചിരുന്നു. പണത്തിനായി ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
സൂരജിനെതിരെ ചുമത്തിയ കൊലപാതകം (വകുപ്പ് 302), കൊലപാതകശ്രമം (307), വിഷം നല്‍കി പരിക്കേല്‍പ്പിക്കുക (328), തെളിവുകള്‍ നശിപ്പിക്കുക (201)എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.