തിരുവനന്തപുരം കോർപറേഷനിലെ നികുതി തട്ടിപ്പ്:ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം:
തിരുവനന്തപുരം കോർപറേഷനിലെ നികുതി തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണൽ ഓഫിസിലെ ഓഫിസ് അറ്റന്റർ ബിജുവിനെയാണ് ശ്രീകാര്യം
പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്ന ബിജു. ഇന്ന് പുലർച്ചെ കല്ലറ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സോണൽ ഓഫീസിൽ ജനങ്ങൾ അടയ്ക്കുന്ന കരം ബാങ്കിൽ അടയ്ക്കാതെ ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തി എന്നാണ് കേസ്. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.