About

News Now

അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചു


 തലശേരി:

അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. അറക്കൽ രാജവംശത്തിലെ 40 ‐ാമത്‌ ഭരണാധികാരിയായിരുന്നു.

മദ്രാസ്‌ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന പരേതനായ എ പി ആലിപ്പി എളയയാണ്‌ ഭർത്താവ്‌. മദ്രാസ്‌ പോർട്ട്‌ സൂപ്രണ്ട്‌ ആദിരാജ അബ്‌ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്‌. 


39-ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്നാണ് മറിയുമ്മ അധികാരമേറ്റത്‌.