About

News Now

കോഴിക്കോട് നഗരത്തിൽ പെൺകുട്ടിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

 


കോഴിക്കോട്

കോഴിക്കോട് നഗരത്തിൽ വെച്ച് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച  യുവാവ് പിടിയിലായി. കീഴരിയൂർ സ്വദേശി നിജിൽ (30) ആണ് അറസ്റ്റിലായത്.

ബുധൻ രാവിലെ ഒമ്പതിനാണ് സംഭവം. കോഴിക്കോട് ബിഇഎം സ്കൂളിന് പിന്നിലുള്ള വഴിയിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയോട് ഇയാൾ വഴിചോദിച്ച് ഒപ്പം കൂടി. വഴിയറിയില്ലെന്ന് മറുപടി പറയുന്നതിനിടെ ഇയാൾ കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷിച്ചത്. നിജിലിന്  പിടിച്ചുവെച്ചു പോലീസിന് കൈമാറി . കോഴിക്കോട് നഗരത്തിൽ ഉണ്ടായിരുന്ന പിങ്ക് പൊലീസിനാണ് ഇയാളെ കൈമാറിയത്. കസബ എസ്.ഐ.  എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നിജിലിന അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.