About

News Now

മോഡലുകളുടെ അപകട മരണം: ഹോട്ടലുടമയും ജീവനക്കാരും അറസ്റ്റിൽ

 

കൊച്ചി:

മോഡലുകളായ ആൻസിയുും അഞ്ജനയും പാലാരിവട്ടത്ത്‌  അപകടത്തിൽമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ ഉൾപ്പെടെ അറസ്റ്റിൽ.

നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിൽ, ജീവനക്കാരായ  അനിൽ കെ കെ, വിൽസൻ റെയ്‌നോൾഡ്‌, മെൽവിൻ എം ബി, സിജുലാൽ ജി എ, വിഷ്‌ണുകുമാർ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് അറസ്റ്റ്. ഹോട്ടലിലെ ഡിജെ പാർട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാർഡ് ഡിസ്‌കിൽ ഒന്ന് മാത്രമാണ് റോയ് പൊലീസിന് നൽകിയത്.

രണ്ടാമത്തെ ഹാർഡ് ഡിസ്‌ക്കിനായി നടന്ന അന്വേഷണത്തിലാണ് റോയ് ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്. മരണത്തിൽ സംശയമുണ്ടെന്നോരോപിച്ച് മോഡലുകളുടെ ബന്ധുകൾ  രംഗത്തെത്തിയിരുന്നു. ഹോട്ടലിൽ ഉണ്ടായ പ്രശ്‌നങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആൻസി കബീറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഔഡി കാർ പിന്തുടർന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ തൃപ്‌തിയുണ്ടെന്നും കുടുംബം.