About

News Now

പണിമുടക്ക്: കെഎസ്ആർടിസി സർവ്വീസുകൾ നിലച്ചു

 


തിരുവനന്തപുരം:

ശമ്പള വർദ്ധനവ്  ആവശ്യപ്പെട്ട് കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക്  തുടങ്ങി. അർദ്ധരാത്രിയിൽ സമരം തുടങ്ങിയതോടെ ദീർഘദൂര ബസ് സർവ്വീസുകളും നിർത്തേണ്ടി വന്നു. എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാൽ മുഴുവൻ സർവ്വീസുകളും മുടങ്ങിയേക്കുമെന്നാണ് പ്രതീഷിക്കുന്നത്.

സിഐടിയു, ബിഎംഎസ് യൂണിയനുകൾ ഒരു ദിവസവും ഐഎൻടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്ക് നടത്തുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുകയാണ്.  ജീവനക്കാർക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.

ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.