About

News Now

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

 

താമരശ്ശേരി: 

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഭക്തർക്ക് സുഗമമായി ദർശനം നടത്താനും സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖാ യോഗം ആവശ്യപ്പെട്ടു.ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് പരമാവധി ഭക്തർക്ക് പ്രവേശനം നൽകാൻ നടപടികളുണ്ടാകണം.

യോഗത്തിൽ പ്രസിഡണ്ട് ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം അമൃതദാസ്തമ്പിയ്ക്ക് ആദ്യ അംഗത്വം നൽകിക്കൊണ്ട് കരുവാറ്റ ബാബു നമ്പൂതിരി നിർവ്വഹിച്ചു.

അയ്യപ്പ ഭജനമഠം ചുറ്റുമതിൽ നിർമ്മാണത്തിന്റെ ആദ്യ സംഭാവന നീലഞ്ചേരി ബാലകൃഷ്ണൻ നായർ ഗിരീഷ് തേവള്ളിക്ക് കൈമാറി.

നീലഞ്ചേരി ബാലകൃഷ്ണൻ നായർ , വി.കെ. പുഷ്‌പാംഗദൻ , ബാബു നമ്പൂതിരി, അമൃതദാസ് തമ്പി , വി.പി. രാജീവൻ , ഗിരീഷ് പി.കെ. വി.പി. ബാബുരാജ് പ്രസംഗിച്ചു.

സെക്രടറി കെ.പി. ഷിജിത്ത് സ്വാഗതവും ട്രഷറർ പി.ടി. മൂത്തോറൻകുട്ടി നന്ദിയും പറഞ്ഞു