മുൻഭാര്യയെന്ന് കരുതി ബാങ്ക് ക്ലാർക്കിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
കോഴിക്കോട്:
മുൻഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.
സംഭവം കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലാണ് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. മുൻഭാര്യയെന്ന് കരുതിയാണ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
സംഭവത്തില്‍ നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ മുൻ ഭാര്യ ഇതേ ബാങ്കിൽ ജീവനക്കാരിയാണ്.
ഇരുവരും മുൻപ് വിവാഹ മോചിതരായിരുന്നു. ക്ലാർക്ക് ശ്രീഷമയ്ക്കാണ് പരിക്കേറ്റത്. ശ്രീഷമയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.