About

News Now

ഗൃഹനാഥൻ റോഡരികിൽ തീകൊളുത്തി മരിച്ച നിലയിൽ

 

കോഴിക്കോട്

കാളാണ്ടിത്താഴം ബൈപ്പാസ് റോഡരികിൽ ഗ്യഹനാഥനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്തി. കരുമകൻ കാവിനു സമീപം പേരടി പറമ്പിൽ കുരിശിങ്കൽ വീട്ടിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ ജസ്റ്റിൻ ജേക്കബ് (71 ) ആണ്‌ മരിച്ചത്.

അസുഖ ബാധയെ തുടർന്നുള്ള വിഷമമാണ് മരണ കാരണമെന്നാണറിയുന്നത്‌. ഭാര്യക്കൊപ്പമാണ് താമസം. ഏക മകൾ ഓസ്‌ട്രേലിയായിലാണ്. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.