കെഎസ്ആർടിസി ബസിൽ നിന്നും മാല പിടിപറി: തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
തിരുവനന്തപുരം:
കെഎസ്ആർടിസി ബസിൽ യാത്രചെയ്തിരുന്ന യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ. മധുര വാടിപ്പാടി, കച്ചകെട്ടി ഗ്രാമത്തിൽ ഹരിണി(35)യെയാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്.
കടയ്ക്കൽ സ്വദേശിയായ സ്ത്രീ ബസിൽനിന്നും വട്ടപ്പാറ ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഹരിണി മാല പൊട്ടിക്കുകയായിരുന്നെന്ന് പൊലീസ്. മല പൊട്ടിച്ചത് മനസ്സിലാക്കിയ യാത്രക്കാരി ബഹളം വെക്കുകയും തുടർന്ന് ബസ് നിർത്തി ഹരിണിയെ പരിശോധിച്ചപ്പോൾ വസ്ത്രത്തിനുള്ളിൽനിന്നും മാല കണ്ടെടുക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ മോഷണശ്രമം നടന്നിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. തുടർന്ന് ഹരിണിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.