'ചങ്ക്' പരിശീലനം നടത്തി
താമരശേരി:
കോഴിക്കോട് ജില്ലാ പഞ്ചായത്തും എഡ്യുകെയറും ചേർന്ന് നടത്തുന്ന ചങ്ക് - കൗമാര പരിശീലനം താമരശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടത്തി.
ചടങ്ങ് ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി ഉദ്ഘാടനം ചെയ്തു
ഹെഡ് മിസ്ട്രസ്സ് ജ്യോതി മാനോത്ത് സ്വാഗതവും പിടിഎ പ്രസിഡണ്ട് അധ്യക്ഷതയും വഹിച്ചു. ചങ്ക് കോ - ഓഡിനേറ്റർ ജിബിത പദ്ധതി വിശദീകരണം നടത്തി. സീനിയർ അസിസ്റ്റന്റ് മുഹമ്മദ് ബഷീർ എസ് എം സി അംഗം മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സജ്ന ശ്രീധരൻ നന്ദി പ്രകാശിപ്പിച്ചു. ദേവ സ്പർശം ആയുർവേദ ഗ്രാമത്തിലെ ചീഫ് ഫിസിഷ്യൻ ഡോക്ടർ ഗീതു സതീഷ് പഠന നൈപുണികളും പ്രവർത്തന പദ്ധതിയും എന്ന വിഷയത്തിൽ അഡോളസന്റ് ബ്രിഗേഡുകൾക്ക് ക്ലാസ്സ് നൽകി.