About

News Now

പത്തു വയസുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം: പ്രതിക്ക് 46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

 

പാലക്കാട്: 

പത്തു വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു  കയറി ലൈംഗികാതിക്രമത്തിന്   ഇരയാക്കിയ  പ്രതിക്ക് 46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെല്ലായ എഴുവന്തല സ്വദേശി കക്കാട്ടിരി ആനന്ദിനാണ് (47) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എസ്. നിഷ ഹാജരായി.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് അനേഷണം നടത്തിയത് അന്നത്തെ സർക്കിൾ ഇൻസ്‌പെക്ടർമാരായ ദീപകുമാർ, മനോഹരൻ എന്നിവരാണ്. കേസിൽ പ്രോസീക്യൂഷൻ ഭാഗത്തു നിന്നും  15 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി.