About

News Now

മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

 

താമരശ്ശേരി:

പെടോൾ ഡീസൽ വില വർദ്ധനവിനാ നുപാതികമായി ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിലേക്ക് നടന്ന മാർച്ചും ധർണ്ണയും സി.പി.ഐ (എം) താമരശ്ശേരി ഏരിയാ സെക്രട്ടറി ആർ.പി. ഭാസ്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. എരിയാ സെക്രട്ടറിടി.സി. വാസു, രജീഷ്.പി.എം. എന്നിവർ സംസാരിച്ചു. എ. ദിനേശ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ബി.ആർ. ബെന്നി സ്വാഗതവും പി. വാസു നന്ദി പറഞ്ഞു.