സ്കൂട്ടർ അപകടത്തിൽ അച്ഛനും മകനും മരിച്ചു
തിരുവനന്തപുരം:
സ്കൂട്ടർ കെഎസ്ആർടിസി ബസിനു പിന്നിൽ ഇടിച്ചു കയറി അച്ഛനും മകനും മരിച്ചു. സ്കൂട്ടർ യാത്രികരായ തൃശൂർ പാഴായി നെന്മകരി സ്വദേശിയും ഇപ്പോൾ ബാലരാമപുരം മുടവൂർ പാറയിൽ താമസവുമുള്ള രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റിയ രാജേഷിന്റെ ഭാര്യ സുജിതയെമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴക്കൂട്ടം ഇൻഫോസിസിന് സമീപമാണ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതമായി പരിക്കുപറ്റിയ അച്ചനും മകനും ആശുപത്രിയിൽ എത്തുന്നതിന് മുന്നേ മരണപ്പെട്ടു. കിളിമാനൂരിലുള്ള സുഹൃത്തായ ആദർശിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.
അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്യുകയായിരുന്നു രാജേഷ്.