About

News Now

ചിത്രരചനയിൽ വീണ്ടും നേട്ടം കരസ്ഥമാക്കി തീർത്ഥ

 


താമരശ്ശേരി: 

വരകളിൽ വർണ്ണം ചാലിച്ച് ചിത്രരചനയിൽ കഴിവ് തെളിയിച്ച് മുന്നേറുകയാണ് താമരശ്ശേരി വെഴുപ്പൂർ സ്വദേശിനി എസ്. തീർത്ഥ. 

ഇത്തവണ  ഗാന്ധിജി സ്റ്റാമ്പ് ഡിസൈൻ മത്സരത്തിലാണ് തീർത്ഥ വിജയിച്ചത്.തപ്പാൽ വകുപ്പിൻ്റെ സഹകരണത്തോടെ മനോരമ നല്ല പാഠമാണ് ഗാന്ധിജി സ്റ്റാമ്പ് ഡിസൈൻ മത്സരം സംഘടിപ്പിച്ചത്. 

താമരശ്ശേരി ജി.വി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തീർത്ഥ. ഇതിനകം നിരവധി ജില്ലാ ,സംസ്ഥാന തല ചിത്രരചനാ മത്സരങ്ങളിലും കയ്യഴുത്ത് മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ചിത്രരചന പഠിക്കുന്ന തീർത്ഥ താമരശ്ശേരി വെഴുപ്പൂർ ശങ്കരമ്പാത്ത് വിജേഷിൻ്റെ ഷബ്നയുടെയുടെയും മകളാണ്.