About

News Now

ശിശുദിനം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

 

താമരശേരി: 

കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ അടിവാരം ടെന്‍ഡര്‍ ലീഫ് സൊസൈറ്റി ശിശുദിനത്തിൻ്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 

എല്‍പി വിഭാഗത്തിന് ചിത്ര രചന, യുപി സ്‌കൂളിന് തിമാറ്റിക് ചിത്ര രചന, ഹൈസ്‌കൂളിന് കാര്‍ട്ടൂണ്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തിന്  ഷോര്‍ട്ട് വീഡിയോ എന്നിവയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 

ചിത്ര രചനയ്ക്ക് 'എന്റെ കുടുംബവും കൂട്ടുകാരും', തിമാറ്റിക് ചിത്ര രചനയ്ക്ക് 'ശൈശവ വിവാഹം', കാര്‍ട്ടൂണ്‍ വരയക്ക്' സാമൂഹ്യ മാധ്യമങ്ങള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം', ഷോര്‍ട്ട് വീഡായോയ്ക്ക് 'എന്റെ ജീവിതാഭിലാഷം' എന്നിങ്ങനെയാണ് വിഷയങ്ങള്‍.

 ഒന്നാം സമ്മാനം 1500 രൂപയും രണ്ടാം സമ്മാനം 750 രൂപയുമാണ്. 10 പേര്‍ക്ക് 100 രൂപ വിതം പ്രോത്സാഹന സമ്മാനവും നല്‍കും. 

മത്സരത്തില്‍ പങ്കെടുക്കാന്‍ തല്‍പ്പര്യമുള്ളവര്‍ 12ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡയറക്ടര്‍ സിസ്സ എം ജോര്‍ജ്ജ് അറിയിച്ചു. https://bit.ly/3GVlpnC എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍-8289989823, 8289989824 ഇമെയ്ല്‍: tenderleafsociety@gmail.com