ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
കൊല്ലം:
കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ. പൂജപ്പുര വീട്ടിൽ രാജേന്ദ്രനെ (55) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രന്റെ ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്.
ഭാര്യയെയും മക്കളെയും വെട്ടികൊന്നതിനു ശേഷം രാജേന്ദ്രൻ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. വീട് തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.മരണകാരണം വ്യക്തമായിട്ടില്ല.