ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ കീഴടങ്ങി
കൊച്ചി:
നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസ്സിൽ പ്രതികളായ ആറ് കോൺഗ്രസ് നേതാക്കൾ കീഴടങ്ങി. മുൻ കൊച്ചി മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് നേതാവ് സി.ഐ. ഷാനവാസ് അടക്കമുളളവരാണ് കീഴടങ്ങിയത്. മരട് പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു നേതാക്കൾ കീഴടങ്ങിയത്.
ജോജു ജോർജ് തങ്ങളുടെ സമരത്തെ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതായു തങ്ങൾക്കെതിരെയുള്ള പരാതി വൃജമാണെന്നും ടോണി ചമ്മിണി.
ജോജുവിൻ്റെ കോലം കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.നവംബർ ഒന്നിന് കൊച്ചിയിൽ ഇടപ്പളളി –വൈറ്റില ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിലാണ് മുൻ മേയർ അടക്കമുളളവരെ പ്രതി ചേർത്തിരുന്നത്. രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുളളവരാണ് മരട് പൊലീസിൽ കീഴടങ്ങിയത്.