About

News Now

രാജ്യത്ത് ഒരു ദിവസം ജീവിതം അവസാനിപ്പിക്കുന്നത് 31 കുട്ടികൾ

 

ന്യൂഡൽഹി

ഇന്ത്യ രാജ്യത്ത്  ഒരു ദിവസം ആത്മഹത്യ ചെയ്യുന്നത് 31 കുട്ടികളെന്ന് കണക്കുകൾ.

 11,396 കുട്ടികൾ 2020 ൽ ജീവിതം അവസാനിപ്പിച്ചതായാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്ക്. കുടുംബ പ്രശ്നങ്ങൾ ആണ് കൂടുതൽ പേരെയും ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോർട്ട്. ആത്മഹത്യ നിരക്കിൽ 2019നെ അപേക്ഷിച്ചു 18 ശതമാനം വർധനവാണ് ഉണ്ടായത്.

കുട്ടികളിലെ ആത്മഹത്യ പ്രവണത കുറയ്ക്കൻ വിശദമായ പരിപാടികൾ സർക്കാറുകൾ മുന്നോട്ട് വെക്കുന്നുവെങ്കിലും അവ ഫലപ്രദമാകുന്നില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്ക് അനുസരിച്ചു 18 വയസിനു താഴെയുള്ള 11,396 കുട്ടികളാണ് 2020ൽ ആത്മഹത്യ ചെയ്തത്. 2019 നെ അപേക്ഷിച്ച് 18 ശതമാനം വർധനവാണ് ഉണ്ടായത്. 2019 ൽ 9,613 ഉം 2018 9,413 ഉം കുട്ടികളാണ് വിവിധ കാരണങ്ങൾ മൂലം ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്തവരിൽ 6004 പേർ പെൺകുട്ടികളും 5,392 പേർ ആൺകുട്ടികളുമാണ്. മാനസിക സമ്മർദം അതിജീവിക്കാൻ കഴിയാത്തത് തന്നെയാണ് കൂടുതൽ ആത്മഹത്യകൾക്കും കാരണം. 2020 ൽ 4006 കുട്ടികൾ കുടുംബ പ്രശ്നങ്ങൾ കാരണവും, 1337 പേർ പ്രണയത്തെ തുടർന്നും ആത്മഹത്യ ചെയ്തു എന്നാണ് എൻ.സി.ആർ.ബി.യുടെ കണക്ക്.

ഇക്കൂട്ടത്തിൽ മയക്കുമരുന്ന് ഉപയോഗം ആത്മഹത്യയിലേക്ക് നയിച്ചവരും ഉണ്ട്. പുതിയ കണക്ക് അനുസരിച്ച് മണിക്കൂരിൽ ഒരാൾ എന്നതാണ് മരണ നിരക്ക്. അതേസമയം കൊവിഡ് ഉയർത്തിയ സമ്മർദ്ദം തന്നെയാണ് മരണ നിരക്ക് വർധിപ്പിച്ചത് എന്നാണ് വിദഗ്ധർ അഭിപ്രായപെടുന്നത്. സ്‌കൂളുകൾ അടഞ്ഞതോടെ സമുഹവുമായുള്ള കുട്ടികളുടെ അകലം കൂടി എന്നും, അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒറ്റയ്ക്ക് നേരിടേണ്ട സ്ഥിതി വന്നുവെന്നും ഇവർ പറയുന്നു. സ്‌കൂളുകൾ തുറന്ന പശ്ചാത്തലത്തിൽ മാനസിക സമ്മർദം കുറയ്ക്കാൻ ആവശ്യമായ പരിശീലനം നൽകാൻ സ്‌കൂളുകൾ തയ്യാറാവണം എന്നും ഏജൻസികൾ നൽകുന്ന നിർദേശം.