എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക് 9 എംഎം പിസ്റ്റള്‍ നൽകും: മന്ത്രി എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം:
എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്‍സ്‌പെക്‌ടര്‍മാര്‍ മുതലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എംഎം പിസ്റ്റള്‍ വാങ്ങുമെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍.
എക്‌സൈസ് വകുപ്പില്‍ ഇപ്പോൾ ഉപയോഗിച്ചു വരുന്ന .32എംഎം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും ഭാവിയില്‍ ഈ പിസ്റ്റളുകള്‍ക്ക് വേണ്ട തിരകള്‍ ലഭ്യമാകാതെ വരുമെന്നും പിസ്റ്റള്‍ സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമുള്ളതും നിലവാരവമുള്ളതുമായ 9 എം എം പിസ്റ്റള്‍ ഓട്ടോ വാങ്ങാനുള്ള ശുപാര്‍ശയില്‍ തീരുമാനമെടുത്തതെന്ന് മന്ത്രി.