About

News Now

കോടഞ്ചേരി ബാറിൽ നിന്നും പിടിച്ചത് 1067 ലിറ്റർ വ്യാജ മദ്യം: ബാർ താൽക്കാലികമായി അടച്ചു

 


കോഴിക്കോട്:

 കോടഞ്ചേരി  തുഷാര ബാറിൽ നിന്നും  എക്സൈസ് പിടികൂടിയത് 1067 ലിറ്റർ വ്യാജ മദ്യം.

പിടിച്ചെടുത്തതിൽ 30 ലിറ്ററിന്റെ അഞ്ച് ക്യാനുകളും ഒരു ലിറ്ററിന്റെ 917 കുപ്പികളും സിലിംഗ് യന്ത്രവുമുണ്ട്. പാലക്കാട് നിന്ന് വ്യാജമദ്യം കോടഞ്ചേരിയിലെത്തിച്ച് ഒഴിഞ്ഞ മദ്യ കുപ്പികളിൽ നിറയ്ക്കുകയായിരുന്നു.

സമീപകാലത്ത് ബാറിൽനിന്ന് പിടികൂടുന്ന ഏറ്റവും വലിയ വ്യാജമദ്യവേട്ടയാണ് കോടഞ്ചേരിയിലേത് എന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ ജയപാലൻ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പി.കെ സുരേന്ദ്രൻ, കെ.എസ് സജിത്ത് എന്നീ  രണ്ടു പേർ കസ്റ്റഡിയിലാണ്. കോടഞ്ചേരിയിലെ തുഷാര ബാർ താൽക്കാലികമായി അടച്ചിരിക്കുകയാണ്.