About

News Now

സ്വകാര്യ ബസ് സമരം പിൻവലിച്ചു

 


കോട്ടയം: 

സ്വകാര്യ ബസുകൾ ഇന്ന് (ചൊവ്വ) മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു.

സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.

ബസ് ഉടമകളുടെ ആവശ്യങ്ങൾ വിശദമായി  ചർച്ച ചെയ്തു. നവംബർ 18 നകം തുടർ ചർച്ച നടത്തും. ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.

ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ റ്റി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവരാണ് മന്ത്രിക്കൊപ്പം കോട്ടയത്ത്‌ നടന്ന ചർച്ചയിൽ പങ്കെടുത്തത്.