About

News Now

ഒമ്പത് വയസുകാരന് പിതാവിന്‍റെ ക്രൂരമര്‍ദനം: പരാതിയുമായി നാട്ടുകാർ


 കൊല്ലം:

കുളത്തൂപ്പുഴയിലെ ഒമ്പത് വയസുകാരന് പിതാവിന്‍റെ ക്രൂരമര്‍ദനം പതിവായതായി പരാതി.
വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദിക്കുന്നത് പതിവായതോടെ പിതാവിനെതിരെ നാട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്.

ഒമ്പതു വയസുളള കുട്ടിയുടെ ദേഹമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളാണ്. മരക്കഷണങ്ങളും ,ഗ്യാസ് സിലിണ്ടറിൻ്റെ  ട്യൂബും മറ്റും ഉപയോഗിച്ചാണ് പിതാവ് ബൈജു തന്നെ മര്‍ദിക്കുന്നതെന്ന് കുട്ടി പറയുന്നത്. പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുമെന്നും കുട്ടി.

കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്പോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. മര്‍ദനമേറ്റുളള കുട്ടിയുടെ കരച്ചില്‍ പതിവായതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ ബൈജുവിനെതിരെ പരാതി നല്‍കിയത്. ലഹരിക്കടിമയാണ് ബൈജുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.