മോന്‍സണുമായി ബന്ധം: ട്രാഫിക്ക് ഐ.ജി ലക്ഷ്‌മണിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം:
മോന്‍സൻ മാവുങ്ങലിൻ്റെ
പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്‌മണിന് സസ്‌പെന്‍ഷന്‍. മോന്‍സണിന്റെ പുരാവസ്‌തു വിൽപനയ്ക്ക് ലക്ഷ്‌മണ ഇടനിലനിന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകളും പുറത്തു വന്നിരുന്നു.
നടപടിക്ക് ശിപാര്‍ശ ചെയ്‌ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു. മോന്‍സണ്‍ അറസ്റ്റിലായതറിഞ്ഞ് ഐ.ജി ലക്ഷ്‌മണ നിരവധി തവണ മാനേജര്‍ ജിഷ്‌ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിയത് ലക്ഷ്‌മണയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈബിള്‍, ഖുര്‍ആന്‍, രത്നങ്ങള്‍ എന്നിവ ഇടനിലക്കാരി വഴി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തിയിരുന്നു