വിവാഹ വീട്ടിൽ നിന്നും ഭക്ഷ്യ വിഷബാധ: രണ്ടര വയസ്സുകാരന്‍ മരിച്ചു
:
നരിക്കുനി;
പന്നിക്കോട്ടൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ചു. കുണ്ടായി ചെങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യാമിന്‍ ആണ് മരിച്ചത്. അയല്‍വാസികളായ പത്തോളം വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് ഇവര്‍ വിവാഹ വീട്ടില്‍ വെച്ച് ഭക്ഷണം കഴിച്ചിരുന്നു. കഴിച്ച ചിക്കൻ റോളിൽ നിന്നാണ് വിഷബാധയെന്നാണ് സംശയിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് മുഹമ്മദ് യാമിന് ചര്‍ദ്ധിയും വയറിളക്കവും അനുഭവപ്പെട്ടത്. ആദ്യം എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് യാമിന്‍ മരിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.