About

News Now

കിസാൻ മഹാ സംഘം കർഷക കമ്മീഷൻ കോഴിക്കോട് ജില്ലാതല സിറ്റിങ്


 കൂരാച്ചുണ്ട്: 

കർഷകർ അതീവ ഗുരുതരമായ പ്രതിസന്ധിയിലാണന്നും കർഷകരെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ തല കർഷക കമ്മീഷൻ സിറ്റിങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രഥമ കേരകേസരി ജേതാവ് ജോസ് കാർത്തികയിൽ ആവശ്യപ്പെട്ടു.

കോവിഡിനെത്തുടർന്നുള്ള രണ്ട് ലോക്ക്ഡൗണുകളും കർഷകരെ തകർത്ത സാഹചര്യത്തിലും ബാങ്കുകൾ ജപതി നടപടികളുമായി മുൻപോട്ട് പോകുകയാണ് ഇത് അംഗീകരിക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച്  പരിഹാര നിർദേശങ്ങൾ അടക്കം  കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് റിപ്പോർട്ട് നൽകുന്നതിന് രാഷ്ട്രീയ കിസാൻ മഹാ സംഘം  മറ്റ് സ്വതന്ത്ര കർഷകസംഘടനകളുടെ സഹകരണത്തോടെ രൂപീകരിച്ച ഒന്നാം കർഷക കമ്മീഷന്റെ കോഴിക്കോട് ജില്ലാ തല സിറ്റിംഗുകളുടെ ഉദ്ഘാടനം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെ നടന്നു. ചടങ്ങിൽ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട മുഖ്യപ്രഭാഷണം നടത്തി. ഷാജു മുണ്ടന്താനം അദ്ധ്യക്ഷനായ യോഗ നടപടികളിൽ സണ്ണി പാരഡൈസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.കെ. ഹസീന, കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, മെമ്പർ അരുൺ ജോസ് , കുര്യൻ ചെമ്പനാനി, മത്തായി, ജോൺസൺ കക്കയം, വി.ജെ.തോമസ്, കുഞ്ഞാലിക്കുട്ടി കട്ടിപ്പാറ, രാജു ജോൺ, സെബാസ്റ്റ്യൻ കെ.വി, ജോർജ് പൊട്ടുകുളം, സെമിലി സുനിൽ , റോണി തലയാട്, മത്തായി മുതുകാട്, രാജു പൈകയിൽ എന്നിവർ സംസാരിച്ചു. 

കർഷക കമ്മീഷൻ ചെയർമാൻ അഡ്വ.ബിനോയ് തോമസ്,  കമ്മീഷനംഗങ്ങളായ ജോയ് കണ്ണംചിറ , ജെന്നറ്റ് മാത്യു, സുമിൻ എസ് നെടുങ്ങാടൻ എന്നിവർ സിറ്റിങ്ങിന് നേതൃത്വം നൽകി.  തുടങ്ങി നിരവധി കർഷകരും , കർഷക സംഘടനാ ഭാരവാഹികളും ചർച്ചകളിൽ പങ്കെടുക്കുകയും  നിർദ്ദേശങ്ങൾ സമർപ്പിക്കുകയും  ചെയ്തു. മുന്നൂറോളം കർഷകരുടെ  നിർദ്ദേശങ്ങൾ അടങ്ങിയ ഫോറം പൂരിപ്പിച്ച് കമ്മീഷനെ ഏല്പിച്ചു.