വാവ സുരേഷിനെ വെന്റിലേറ്ററിൽനിന്ന് മാറ്റി; സ്വയം ശ്വസിച്ചുതുടങ്ങിയതായി ഡോക്റ്റർമാർ
കോട്ടയം:
മൂർഖൻ്റെ കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽനിന്ന് മാറ്റി. തലച്ചോറിന്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതി ഉണ്ടെന്ന് ഡോക്‌ടർമാർ. വെന്റിലേറ്റർ സഹായമില്ലാതെ വാവ സുരേഷ് ശ്വസിച്ചുതുടങ്ങി. ഡോക്‌ടർമാരോടും ആരോഗ്യപ്രവർത്തകരോടും സംസാരിച്ചു.
ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നിരീക്ഷിക്കുവാനുമാണ് മെഡിക്കല്‍ ബോര്‍ഡിൻ്റെ തീരുമാനം.