പുതുപ്പാടിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരമാവുന്നു:ലിൻ്റോ ജോസഫ് എം.എൽ.എ
താമരശ്ശേരി:
പുതുപ്പാടിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരമാവുന്നതായി ലിൻ്റോ ജോസഫ് എം.എൽ.എ.
പുതുപ്പാടി ഭൂമി പ്രശ്‌നം. എം.എൽ.എ ആയി ചുമതലയേറ്റതിന് ശേഷം വിഷയം പരിഹരിക്കുന്നതിന് നിരന്തരമായി റവന്യു വകുപ്പ് മന്ത്രി,നിയമ മന്ത്രി,അഡ്വക്കറ്റ് ജനറൽ തുടങ്ങിയവരെ ബന്ധപ്പെട്ടിരുന്നു. നിരവധി ഉന്നതതല യോഗങ്ങൾ ഉൾപ്പെടെ വിളിച്ചു ചേർക്കുകയുണ്ടായി.
റവന്യു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നിയമസഭയിൽ വെച്ചും യോഗം ചേർന്നു. തുടർന്ന് കോഴിക്കോട് കലക്ട്രേറ്റിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാന പ്രകാരം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ കൈവശക്കാർക്ക് അനുകൂലമായ നിയമോപദേശം ലഭിച്ചിരിക്കുകയാണ്. ചില കൈവശക്കാർ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് വാങ്ങിയിരുന്നു. കൈവശക്കാർക്ക് അനുകൂലമായി ലഭിച്ച വിധി സമാന സ്വഭാവമുള്ള മറ്റുള്ളവർക്കും ബാധകമാകുമോ എന്നതായിരുന്നു എ.ജിയോട് തേടിയ നിയമോപദേശം. ഇതിനാണ് ഇപ്പോൾ അനുകൂല മറുപടി ലഭിച്ചിരിക്കുന്നത്. ഇതോടെ നേരത്തെ കൈവശക്കാർക്ക് അനുകൂലമായി ലഭിച്ച വിധി സമാന സ്വഭാവമുള്ള മറ്റുള്ളവർക്കും ബാധകമായിരിക്കും. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ, ജില്ലാ രജിസ്ട്രാർ, തഹസിൽദാർ എന്നിവർ കൈവശക്കാർക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകിയിരിക്കുകയാണെട്ടുന്നും ലിന്റോ ജോസഫ് എം.എൽ.എ.
14 സർവേ നമ്പറുകളിലായി 2500 കുടുംബങ്ങളെ ബാധിക്കുന്ന ഭൂമിപ്രശ്നമായിരുന്നു ഇത്. 900 ഏക്കറിന് താഴെയുള്ള ഭൂമിയുടെ ക്രയവിക്രയമായിരുന്നു തടഞ്ഞിരുന്നത്. ഇതിലാണ് അനുകൂല തീരുമാനമായിരിക്കുന്നത്.