About

News Now

ശബരിമല തീർത്ഥാടനം: ദേശീയ പാതയിലെ അറ്റകുറ്റപണികൾ ഊർജ്ജിതമാക്കണം


 താമരശ്ശേരി: 

ശബരിമല തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കാൻ താമരശ്ശേരി ചുരത്തിലെയും വയനാട് - കോഴിക്കോട് ദേശീയ പാതയിലെയും അറ്റകുറ്റപണികൾ ഊർജ്ജിതമാക്കണമെന്ന് അഖില ഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

കർണ്ണാടക , തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് തീർത്ഥാടകർ ആശ്രയിക്കുന്ന ഈ പാതയിലെ  നിർമ്മാണ പ്രവർത്തികൾ തീർത്ഥാടകരെ സാരമായി ബാധിക്കും. പുല്ലാഞ്ഞിമേട് വളവടക്കമുള്ള സ്ഥലങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കണം.

അയ്യപ്പ സേവാസംഘം താമരശ്ശേരി ശാഖ പ്രസിഡണ്ട് ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു. അയ്യപ്പന്റെ ഛായാചിത്രത്തിനു മുന്നിൽ കരുവാറ്റ ബാബു നമ്പൂതിരി ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.

അയ്യപ്പ ഭജനമഠത്തിന്റെ പ്രതിഷ്ഠാ

വാർഷികം നവംബർ 15 ന് നടത്താൻ തീരുമാനിച്ചു. അമൃതദാസ് തമ്പി , പി.ടി.മൂത്തോറൻകുട്ടി, വി.കെ. പുഷ്പാംഗദൻ , നീലഞ്ചേരി ബാലകൃഷ്ണൻ നായർ , വി.പി.രാജീവൻ പ്രസംഗിച്ചു.

കെ.പി. ഷിജിത്ത് സ്വാഗതവും കെ.കെ.ജയരാജൻ നന്ദിയും പറഞ്ഞു.

2021-2024 വർഷത്തെ അഖില ഭാരതഅയ്യപ്പ സേവാസംഘം താമരശ്ശേരി ശാഖ ഭാരവാഹികളായി താഴെ പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡണ്ട് - ഗിരീഷ് തേവള്ളി, സെക്രട്ടറി - കെ.പി. ഷിജിത്ത് ,ട്രഷറർ - വി.പി.രാജീവൻ, 'വൈസ് പ്രസിഡണ്ട് - പി.കെ.ഗിരീഷ്,ജോയന്റ് സെക്രട്ടറിമാർ - സി.കെ.ബിജേഷ്, എ.ടി. സുധി, ഓഫീസ് സെക്രടറി - വി.പി. ബാബുരാജ് .