കരിപ്പൂരിൽ നാലേമുക്കാൽ കിലോഗ്രാം സ്വർണ്ണവുമായി മൂന്നു പേർ പിടിയിൽ
കരിപ്പൂർ:
കരിപ്പൂർ വിമാനതാവളത്തിൽൽ വീണ്ടും സ്വർണ്ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നുമായി നാലേമുക്കാൽ കിലോഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട് സ്വദേശി ഹനീഫയിൽ നിന്നും 2.28 കിലോഗ്രാം സ്വർണം, ബഹറിനിൽ നിന്നും വന്ന തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽ നിന്നും 2.06 കിലോഗ്രാം സ്വർണം ഷാർജയിൽ നിന്നും മലപ്പുറം സ്വദേശി അബ്ദുൾ ജലീലിൽ നിന്ന് 355 ഗ്രാം സ്വർണം ഷാർജയിൽ നിന്നുമാണ് പിടികൂടിയത്.
ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീൽ ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണ്ണമാണ് മൂന്നു പേരിൽ നിന്നുമായി പിടികൂടിയിരിക്കുന്നത്.