About

News Now

ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ തന്നെ പുന:സ്ഥാപിക്കണം: മലബാർ ചേംബർ

 


കോഴിക്കോട്:

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ സർവീസ് തുടങ്ങുന്നതിനൊപ്പം ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ നിന്നും മാറ്റുന്നത് സംബന്ധിച്ച് പുന:രാലോചിക്കണമെന്ന് മലബാർ ചേംബർ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്  ഇ- മെയിൽ വഴി അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

മലബാർ മേഖലയിൽ നിന്ന് ഹജ്ജ് യാത്രക്കാർ കൂടുതലായും മലപ്പുറം കോഴിക്കാട് ഭാഗങ്ങളിൽ നിന്നുളളവരാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ച് കണ്ണൂരിലേക്ക് ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് മാറ്റാമെന്ന ധാരണയിൽ നിന്നും പിന്മാറണമെന്ന് ചേംബർ പ്രസിഡന്റ് ഹസീബ് അഹമ്മദ് മന്ത്രിക്കയച്ച കത്തിൽ പരാമർശിച്ചു.
നിവേദനം മന്ത്രി വി. അബ്ദുറഹിമാനും നൽകി.

വിമാന അപകടത്തിന്റെ കാരണങ്ങൾ പരിശോധിച്ച എയർ ക്രാഫ്റ്റ്  ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ലഭിച്ചതിന് പിന്നാലെ മന്ത്രാലയം നിയോഗിച്ച 15 അംഗ വിദഗ്ധ സമിതി കരിപ്പൂരിൽ എത്തുന്നുണ്ട്. ഇവർ നൽകുന്ന റിപോർട്ടിന്റെ അടിസ്ഥാനത്തിലാകും നിർണ്ണായക തീരുമാനം ഉണ്ടാക്കുക. അതിനാൽ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ തന്നെ പുന: സ്ഥാപിക്കാൻ വിദ്ഗ്ധ സമിതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് മലബാർ ചേംബർ ആവശ്യപ്പെട്ടു.