About

News Now

കൊടുവള്ളിയിൽ ഗൃഹനാഥൻ മരത്തിൽ നിന്ന് വീണ് മരിച്ചു


 കൊടുവള്ളി: 

ആടിന് തീറ്റ പറിക്കാനായി മരത്തിൽ കയറിയ ഗൃഹനാഥൻ വീണ് മരിച്ചു. കൊടുവള്ളി വാവാട് കുറുക്കൻ കുന്നത്ത് അപ്പുക്കുട്ടി (75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.

മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. 

 പെയിൻ്റിങ് തൊഴിലാളിയായിരുന്നു അപ്പുക്കുട്ടി.  ഭാര്യ: മൈഥിലി പാലങ്ങാട് .മക്കൾ: അജീഷ്, അമ്പിളി. മരുമക്കൾ: ശൈലേഷ് (വാവാട്), അമൃത (കളരാന്തിരി).