About

News Now

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറി അനുമതി: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്പെൻഷൻ

 


തിരുവനന്തപുരം: 

വിവാദമായ മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാനായി തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സ‌സ്പെന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. വിവാദ ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാലാണ് സസ്പെൻഷൻ

നേരത്തെ മരം മുറി ഉത്തരവ് മരവിപ്പിച്ചിരുന്നു. തുടർന്ന് വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. മുല്ലപ്പെരിയാറിൽ ബേബി ഡാം നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് 15 മരങ്ങള്‍ മുറിക്കാൻ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് തമിഴ്‌നാടിന് അനുമതി നല്‍കിയത്. 

പി.സി.സി.എഫ് റാങ്കിലുള്ള ബെന്നിച്ചന്‍ തോമസ് വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്.വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വിഷയത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.