റാഗിങ്: നാല് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്
നാദാപുരം:
കല്ലാച്ചി എംഇടി കോളജിലുണ്ടായ റാഗിങ്ങിൽ വിദ്യാർഥിക്കു പരിക്ക്. സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികൾക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
രണ്ടാം വർഷ ബിരുദ വിദ്യാർഥി കണ്ണൂർ പാലത്തായി സ്വദേശി അംജദ് മോഹനനെയാണ് സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തത്. റാഗിങ്ങിൽ കർണ പടത്തിന് പരിക്കേറ്റ അംജദ് മോഹൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥി കോളേജ് പ്രിൻസിപ്പളിനു നൽകിയ പരാതി പ്രിൻസിപ്പൾ നാദാപുരം പോലീസിനു നൽകുകയായിരുന്നു. സംഭവത്തിൽ കേരള പ്രൊഹിബിഷൻ ഓഫ് റാഗിംഗ് ആക്ട് പ്രകാരം സീനിയർ വിദ്യാർഥി മുഹമ്മദ് അഫ്നൻ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസ്.