About

News Now

റോഡ് മുറിച്ച് കടക്കുന്ന തിനിടെ ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 

പെരുമ്പാവൂർ

റോഡ് മുറിച്ച് കടക്കുന്ന തിനിടെ ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. ഒക്കൽ പാപികവല കുര്യാത്തു ഔസേപ്പിന്റെ (കുഞ്ഞപ്പൻ) ഭാര്യ അൽഫോൻസ (65) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ എം.സി. റോഡിൽ താന്നിപ്പുഴ പാലത്തിനു സമീപമാണ് അപകടം നടന്നത്. ഉടൻ തന്നെ അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക് താന്നിപ്പുഴ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ :സോണി, സെബാസ്റ്റ്യൻ. മരുമക്കൾ:സ്റ്റിമി, ആൻസി