About

News Now

വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സർക്കാർ

 

തിരുവനന്തപുരം:
കൊവിഡ്  വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ. വാക്സീനെടുക്കാതെ മാറിനിൽക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വാക്സീൻ എടുക്കാൻ വിസമ്മതം അറിയിച്ചവരെ പരിശോധിക്കാണ് നിർദ്ദേശം. പരിശോധനയിൽ ആരോഗ്യ പ്രശ്‍നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടിയെടുക്കും. 

അയ്യായിരത്തോളം അധ്യാപകർക്കെതിരാണ് സംസ്ഥാനത്ത് വാക്സീൻ എടുക്കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പി കണ്ടെത്തിയിരിക്കുന്നത്. അലർജി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം വാക്സീൻ എടുക്കാത്തവരാണോ അതോ വിശ്വാസപ്രശ്നം കൊണ്ട് മാറി നിൽക്കുന്നവരാണോ എന്നാണ് പരിശോധിക്കുന്നത്. വിശ്വാസത്തിൻ്റെ പേരിൽ ഒരു കൂട്ടം അധ്യാപകർ മാറിനിൽക്കുന്നുവെന്ന് വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തുടർ നടപടിയെടുക്കുന്നത്. വാക്സീൻ എടുക്കാത്തവർ ആദ്യ രണ്ടാഴ്ച സ്കൂളിലെത്തേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും സ്കൂൾ തുറന്ന് ഒരു മാസം ആകുമ്പോഴും ഇവരുടെ കാര്യത്തിലെ അവ്യക്തത മാറുന്നില്ല.